Photos

Loading…

Music

Loading…

Groups

Forum

സുരേഷ് ഐക്കര

ദൈവത്തിന് ഒരു ക്വട്ടേഷന്‍ 2 Replies

Started by സുരേഷ് ഐക്കര. Last reply by സുരേഷ് ഐക്കര Oct 18.

ലുഖ്മാന്‍ വിളത്തൂര്‍

സ്വവര്‍ഗരതി

Started by ലുഖ്മാന്‍ വിളത്തൂര്‍ Jul 28.

Latest Activity

sreedevinair added a blog post
ഒരു നിമിഷത്തെ വിരഹം, ഒരു ദിവസത്തെ കലഹം, ഒരു യുഗത്തിന്റെ ആഴം.... ബന്ധങ്ങളുടെ തീവ്രത, ബന്ധനങ്ങളുടെ മതിഭ്രമം, എല്ലാം വലിച്ചെറിഞ്ഞ് സ്വതന്ത്രയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ആത്മാവിന്റെ ഒട്ടിച്ചേരലുകള്‍, ചിന്തകളുടെ ഭോഗങ്ങള്‍, ഭാവങ്ങളുടെ വികാരപ്രകടനങ്...
15 hours ago
Ranjith added 2 blog posts
18 hours ago
19 hours ago
21 hours ago
This is a group for all those who like the poems & lyrics of Padmashri O. N. V. Kurup
22 hours ago
കോഴിക്കുഞ്ഞ് കുറുക്കന്റെ മുല കുടിക്കുന്ന നാള്‍ എന്റെ ബീജത്തില്‍ നിന്ന് അമ്മയില്ലാതെ ഒരു പെണ്‍കുട്ടി ജനിക്കും. എന്റെ മകള്‍ക്ക് പേറ്റുനോവിന്റെ കഥ പറഞ്ഞു കൊടുക്കാന്‍ ഞാന്‍ തള്ളക്കോഴിയെ ഗസ്റ്റ്‌ ലക്ചറര്‍ ആക്കും. മുലയില്ലാത്ത ആ കോഴി,പാല്‍ തീര്‍ന്നതറിയാ...
yesterday
കൂട്ട നിലവിളി അപരിഷ്കൃതമാണ്. ഒറ്റക്കു കരയാം ഹതഭാഗ്യര്‍ക്ക്
yesterday
good
yesterday
Ramachandran updated their profile
yesterday
3 members updated their profile photos
yesterday
Kollam Sanal....
yesterday
yesterday
yesterday
Zainudheen Quraishy added 2 blog posts
yesterday
Ramachandran added a blog post
ഉറക്കം --------------------------------- തെക്കോട്ട് തല വെച്ചാണ് കിടക്കുന്നത് കാല്‍ വിരല്‍ കൂട്ടിക്കെട്ടി മൂക്കില്‍ പഞ്ഞി വെച്ചാലെന്ത് ചെയ്യും? ഉറങ്ങുകയല്ലാതെ? തെക്കോട്ടിറക്കം കാണാന്‍ ആള് കൂടിയിട്ടുണ്ട്. അച്ഛന്റെ ചുമലില്‍ അത്ഭുതത്തോടെ യിരിപ്പാണ്, ...
yesterday
ലാഭം!ലാഭം കിട്ടുമെങ്കിൽ ഈ ആശ്രിത വൽസരൊക്കെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ഏത്‌ രാസായുധവും പ്രയോഗിക്കും പ്രിയ ചിത്രകാരൻ ...കൂട്ടക്കരച്ചിൽ പുറത്ത്‌ കേൾക്കാതിരിക്കാൻ അതിനേക്കാൾ ഉച്ചത്തിൽ ചർച്ച ചെയ്യാൻ എന്തൊക്കെ വിഷയങ്ങളുണ്ട്‌....."മനുഷ്യനും മനുഷ്യനും തമ്മ...
yesterday

Events

Birthdays

There are no birthdays today

 

Members

  • sreedevinair
  • Ranjith
  • suresh padoor
  • ശ്രീ..jith
  • അഭിജിത്ത് മടിക്കുന്ന്
  • Sunil Krishnan
  • UnniSreedalam
  • എം.പി. ഹാഷിം
  • Ramachandran
  • Zainudheen Quraishy
  • Sanal Sasidharan
  • sreejasanal
  • edacheri dasan
  • Chithrakaran:ചിത്രകാരന്‍
  • Najim
  • Sidhardh Ramesh
  • Manoj Kuroor
  • mathew nellickunnu
  • sreekumar kariyad
  • sereena
  • MK HARIKUMAR
  • prayan
  • anees
  • Mahendar
  • saleem Ayyanath
  • ഷൈജു കോട്ടാത്തല
  • Mayoora

Blog Posts

sreedevinair

മോഹങ്ങള്‍

ഒരു നിമിഷത്തെ വിരഹം,
ഒരു ദിവസത്തെ കലഹം,
ഒരു യുഗത്തിന്റെ ആഴം....


ബന്ധങ്ങളുടെ തീവ്രത,
ബന്ധനങ്ങളുടെ മതിഭ്രമം,
എല്ലാം വലിച്ചെറിഞ്ഞ്
സ്വതന്ത്രയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍!


ആത്മാവിന്റെ ഒട്ടിച്ചേരലുകള്‍,
ചിന്തകളുടെ ഭോഗങ്ങള്‍,
ഭാവങ്ങളുടെ വികാരപ്രകടനങ്ങള്‍,
എല്ലാം മറന്ന്
സ്വതന്ത്രയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍!


ഓര്‍മ്മകളുടെ നിബിഡവനങ്ങളില്‍
തിങ്ങി നിരന്ന പ്രണയ രാഗങ്ങള്‍
ഈണം തെറ്റി,രാഗം മാറി,
വരികള്‍ മറന്ന്
പൊട്ടിയ തന്ത്രികളില്‍ അപശ്രുതി
ആലപിക്കുന്നതിനു മുന്‍പ്,
അരങ്ങൊഴിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍!



ജ… Continue

Posted by sreedevinair on November 22, 2009 at 3:23pm

Ranjith

വെളിച്ചത്തിലേക്ക് ?

നരയ്ക്കില്ലെന്നു ശഠിക്കുന്ന യൌവ്വനം
എന്നെ മോഹിപ്പിക്കുന്നില്ല
നരച്ചു കറുപ്പിനെ തിരയുന്ന വാര്‍ധക്യം
എന്നെ നിരാശനാക്കുന്നുമില്ല
കാരണം ഞാന്‍ യുവാവും വൃദ്ധനുമല്ല
കേവലം ഇന്ദ്രിയങ്ങളെ
എച്ച് കെട്ടി നിര്‍മിച്ച
ചീര്‍ത്തു മുഴച്ചു നില്‍ക്കുന്ന
ഒരു യന്ത്രം.
* * * * * * * * * *
വെള്ളിനിറമാര്‍ന്നു പുഞ്ചിരിക്കുന്ന
തെളിഞ്ഞ കണ്ണാടിയില്‍
ഞാന്‍ നിറമില്ലാത്ത
സമൂഹത്തെ നോക്കി.
അവിടെ
അരൂപികളുടെയും ആശരീരികളുടെയും
പൂര്‍ണകായ പ്രതിബിംബങ്ങള്‍
വ്യക്തമായി കാണാമായിരുന്നു !
* * * * * * * * * *
നാറുന്ന അഴുക്കുകൂനകള്‍ക്കിടയില്‍… Continue

Posted by Ranjith on November 22, 2009 at 12:34pm

Ranjith

അപരിഷ്കൃതനായ ദൈവം

ഇന്നിന്റെ അസ്തമയം പിഴിഞ്ഞെടുത്തത്എന്റെ നാളെയുടെ പ്രതീക്ഷകളെയാണ്
എന്നിട്ട് തന്നതോ?
മണ്മറഞ്ഞ
മരണം മണക്കുന്ന
ഇരുട്ടിനെ
എന്റെ ഹൃദയത്തിനകത്തെക്ക്
ദുഷിച്ച ഗന്ധം
തുളച്ചു കയറുന്നു
പറയുന്നു
"കരിഞ്ഞ നാളെകലെക്കള്‍ നല്ലത്
തെളിഞ്ഞ ഇന്നലെകളാണ് "
ഇരുട്ടിനോട്‌ ക്ഷോഭിച്ചു ഞാന്‍
"നീ അപരിഷ്കൃതന്‍
നിന്റെ വാക്കുകളെ ഞാന്‍ എന്നേ കുരിശില്‍ തറച്ചു
പട്ടേരിയെ വിളിച്ചു
പടിയടച്ചു പിണ്ഡം വയ്പ്പിച്ചു
തങ്ങളെക്കൊണ്ട് ജിന്നിനെ വിളിപ്പിച്ചു
പേടിപ്പിച്ചു വിട്ടു
ഹ ഹ ഹ "
അപ്പോഴുണ്ടവന്‍ ചോദിക്കുന്നു
"ദൈവവും ഭൂതവും അപരിഷ്കൃതരല്ലേ എന്ന… Continue

Posted by Ranjith on November 22, 2009 at 12:00am

അഭിജിത്ത് മടിക്കുന്ന്

മമ്മി

കോഴിക്കുഞ്ഞ് കുറുക്കന്റെ മുല കുടിക്കുന്ന നാള്‍
എന്റെ ബീജത്തില്‍ നിന്ന് അമ്മയില്ലാതെ ഒരു പെണ്‍കുട്ടി ജനിക്കും.
എന്റെ മകള്‍ക്ക് പേറ്റുനോവിന്റെ കഥ പറഞ്ഞു കൊടുക്കാന്‍
ഞാന്‍ തള്ളക്കോഴിയെ ഗസ്റ്റ്‌ ലക്ചറര്‍ ആക്കും.
മുലയില്ലാത്ത ആ കോഴി,പാല്‍ തീര്‍ന്നതറിയാതെ ചോര ചുരത്തിയ
ഒരമ്മയുടെ കഥ പറഞ്ഞുകൊടുക്കും.
സ്വന്തം മൂത്രത്തിലൂടെ അവള്‍ കണ്ണീരിന്റെ രുചി അറിയും.
എങ്കിലും ഈ ഭൂമിയില്‍ ജനിക്കാന്‍ കഴിഞ്ഞ അവളുടെ ഭാഗ്യമോര്‍ത്തു
എന്നോ മരിച്ച ഒരച്ഛന്‍ വായ കൊണ്ട് കരയും.
പിന്നെയും ഇവിടെ പെണ്‍കുട്ടികള്‍ ജനിച്ചു കൊണ്ടേയിരിക്ക… Continue

Posted by അഭിജിത്ത് മടിക്കുന്ന് on November 21, 2009 at 10:28pm

Ramachandran

ഉറക്കം

ഉറക്കം
---------------------------------
തെക്കോട്ട് തല വെച്ചാണ്
കിടക്കുന്നത്
കാല്‍ വിരല്‍ കൂട്ടിക്കെട്ടി
മൂക്കില്‍ പഞ്ഞി വെച്ചാലെന്ത് ചെയ്യും?
ഉറങ്ങുകയല്ലാതെ?

തെക്കോട്ടിറക്കം കാണാന്‍
ആള് കൂടിയിട്ടുണ്ട്.
അച്ഛന്റെ ചുമലില്‍
അത്ഭുതത്തോടെ യിരിപ്പാണ്,
കൂടിയ പുരുഷാരം കണ്ടമ്പരന്ന്.

നിറങ്ങള്‍
നിറഞ്ഞ് പെയ്യുന്നുണ്ട്
ചെണ്ടു മല്ലിപ്പൂവിന്റെ മണം
പണ്ടേയിഷ്ടമല്ല.
ആരാണീ ചെണ്ടു മല്ലിപ്പൂക്കള്‍ കൊണ്ടുള്ള
റീത്തുകള്‍ വെച്ചത്?
ദുഷ്ടന്‍, അവനെ ആന കുത്തട്ടെ.

അയ്യോ, വേണ്ട.
ആനയെ, പശുവിനെ, പട്ടിയെ
പേടിയാണ്.
കൂട്… Continue

Posted by Ramachandran on November 21, 2009 at 8:15pm — 1 Comment

Zainudheen Quraishy

വിത്തുകാള!

സനാഥ ബീജത്തിന്‍
അനാഥ ഭ്രൂണത്തിലേക്കുള്ള
ജനിത്വ പരിണാമങ്ങളില്‍
വിസര്‍ജ്ജ്യനായ
വിത്തുകാള!


വിത്തറിയാതെ
വിതയറിയാതെ
പുല്ല് കിളിര്‍ക്കാത്ത
പുല്‍മേടുകളില്‍
പോഷകപ്പുല്ല് തിന്നു
വിത്ത്‌ കൊഴുത്ത
വിത്ത് കാള!


ഒരു തലോടലില്ലാതെ
ഒരു സ്നേഹവായ്പ്പില്ലാതെ
പരശ്ശതമിണ ചേരലുകള്‍..!
സംഭരണക്കുഴലിലേക്ക്
തെറിച്ച് വീഴുന്ന
സ്ഖലന നിര്‍വൃതികളില്‍
ഒരു ചുംബനത്തിന്‍
ദാഹമൊടുങ്ങാത്ത വ്യഥകള്‍..!


നൂറു നൂറു മക്കളെങ്കിലും
ഒന്നിന് പോലുമച്ചനല്ലാത്ത
വിത്ത്കാള!
ഇത്തിരി വട്ടത്തില്‍
ജന്മം നടന്നൊടുങ്ങുന്ന
മക്കളില്ലാത്ത തന്ത!
അച്ഛന്റെ… Continue

Posted by Zainudheen Quraishy on November 21, 2009 at 8:00pm

Chithrakaran:ചിത്രകാരന്‍

നെലോളിക്കരുത്

കൂട്ട നിലവിളി
അപരിഷ്കൃതമാണ്.
ഒറ്റക്കു കരയാം
ഹതഭാഗ്യര്‍ക്ക്.

ഞങ്ങള്‍ കോഴികള്‍
ഇറച്ചിക്കടയിലെ
അസൌകര്യങ്ങളിലും
സംതൃപ്തര്‍.

ആശ്രിതവത്സലരായ
ഉടമകള്‍
ഒന്നിച്ചു കൊല്ലാറില്ല.
കൂട്ട നെലോളിയുമുണ്ടാകാറില്ല.



2008 മാര്‍ച്ച് 5 ന് എഴുതിയ കവിത. ചിത്രകാരന്റെ ബ്ലോഗിലെ ഈ കവിതയിലേക്കും കമന്റുകളിലേക്കുമുള്ള ലിങ്ക് ഇവിടെ.

Posted by Chithrakaran:ചിത്രകാരന്‍ on November 21, 2009 at 5:47pm — 2 Comments

Sanal Sasidharan

ഒത്തുതീർപ്പ്

കൃത്യമായി നെടുകേ പിളർക്കാ‍ൻ
പാകത്തിന് ഇങ്ങനെ കരവിരുതോടെ
ഒട്ടിച്ചു വച്ചതാരെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.

പിളർന്നെടുത്താൽ പരാതിയില്ലാത്ത വിധം,
ഏറ്റക്കുറച്ചിലുകളെക്കുറിച്ച്
തർക്കങ്ങളുയരാത്തവിധം,
ഒരുകണ്ണ് ഒരു കാത്
മൂക്കിന്റെ ഒരു ദ്വാരം
എന്നുതുടങ്ങി സഭ്യമായതും
ഒരു മുല,ഒരു വൃഷണം
പൃഷ്ഠത്തിന്റെ ഒരു കഷണം
എന്നിങ്ങനെ അസഭ്യമായതും
തുല്യം തുല്യമായി പങ്കുവെയ്ക്കാൻ പാകത്തിന്..

ഒരു പകലിന് ഒരു രാത്രി
ഒരു ചിരിക്ക് ഒരു തേങ്ങൽ
ഒരു ജന്മത്തിന് ഒരു ഒരു മരണം
ഒരു പ്രണയത്തിന് ഒരു വിരഹം എന്നിങ്ങനെ
സമതുലിതമായ ഒരു കരാർ...
ദ… Continue

Posted by Sanal Sasidharan on November 20, 2009 at 9:20pm — 1 Comment

MK HARIKUMAR

aathmayanangalute khasak award, 2009

khasak award declared
see the link
http://aksharajaalakam.blogspot.com/2009/11/khasakk-award-2009.html
m k

Posted by MK HARIKUMAR on November 20, 2009 at 9:05pm

prayan

വീണ്ടും മഴ!!

മഴയിരമ്പുന്നു.....
പെയ്തൊഴിയാനൊരു
വാനമില്ലാതെ
പെയ്തുനിറയാനൊരു
ഭൂമിയില്ലാതെ
തിരയുടെ തിരളലും
കാടിന്റെ തൈഷ്ണ്യവും പേറി
മൗനീഭൂതയാമൊരു
ഘനമേഘത്തിന്റെ
അകമേതട്ടിയമരുന്ന
മിന്നല്‍പിണരുകള്‍.
നനച്ചിറങ്ങാനൊരു
കാടില്ലാതെ
ഒലിച്ചിറങ്ങാനൊരു
അരുവിയുമില്ലാതെ
മേഘം പോലുമറിയാതെ
പെയ്തൊഴിയാന്‍
ഒരു മഴയിരമ്പുന്നു.

Posted by prayan on November 20, 2009 at 8:25pm

 
 

About

കവിതയെ സ്നേഹിക്കുന്നവരുടെയും കവിത എഴുതുന്നവരുടെയും കൂട്ടായ്മ

നാക്കില

Loading feed

പുതുകവിത

Loading feed

സമകാലിക കവിത

Loading feed

സംക്രമണം

Loading feed

ബൂലോകകവിത

Loading feed

Badge

Loading…
 

© 2009   Created by മലയാളകവിത on Ning.   Create Your Own Social Network

Badges  |  Report an Issue  |  Privacy  |  Terms of Service

Sign in to chat!